സ്വാതന്ത്ര്യദിനാഘോഷം: സിപിഐ എം എല്ലാ പാർടി ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തും



തിരുവനന്തപുരം> സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാർടി ഓഫീസുകളിലും സ്ഥാപനങ്ങളിലും ആഗസ്‌ത് 15 ന് പതാക ഉയർത്തുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു. അതിനുശേഷം ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാർടി പ്രവർത്തകർ പ്രതിജ്ഞ എടുക്കും. എകെജി സെന്ററിൽ രാവിലെ 9 മണിക്ക് എസ് രാമചന്ദ്രൻപിള്ള പതാക ഉയർത്തും. പരിപാടിയിൽ മുഴുവൻ ബഹുജനങ്ങളും പങ്കെടുക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു. ഭരണഘടനയുടെ ആമുഖം ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം; സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്‌ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്‌ക്കും ആരാധനയ്‌ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്‌ത‌‌മാക്കുവാനും; അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും; സഗൗരവം തീരുമാനിച്ചിരിക്കയാൽ; നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ ഈ 1949 നവംബർ ഇരുപത്തിയാറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്ക് തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.   Read on deshabhimani.com

Related News