മലയാള സിനിമാ നിർമാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ്‌ റെയ്‌ഡ്‌



കൊച്ചി > പ്രമുഖ മലയാള സിനിമാ നിർമാതാക്കളുടെ കൊച്ചിയിലെ ഓഫീസുകളിൽ ആദായനികുതി വകുപ്പ്‌ റെയ്‌ഡ്‌. ഈ അടുത്ത കാലത്ത്‌ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ഏറ്റവുമധികം സഹകരിച്ച നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്‌, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസിലാണ്‌ കൊച്ചി ആദായനികുതി വകുപ്പ്‌ ടിഡിഎസ്‌ വിഭാഗം പരിശോധന നടത്തുന്നത്‌. ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിർവാദ്‌ സിനിമാസിന്റെയും ലിസ്റ്റിൻ സ്റ്റീഫന്റെ കലൂർ സ്‌റ്റേഡിയം റോഡിലെ മാജിക്‌ ഫ്രൈയിംസിന്റെയും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ്‌ ഫിലിം കമ്പിനിയുടെ ഓഫീസിലുമാണ്‌ പരിശോധന. ഈ അടുത്ത കാലത്ത്‌ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമക‌ൾ വിറ്റതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളുമാണ്‌ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതെന്നാണ്‌ സൂചന. Read on deshabhimani.com

Related News