ഇമ്പിച്ചിബാവയെക്കുറിച്ചുള്ള 
ഡോക്യുമെന്ററി 
പ്രദർശനത്തിന്‌



പൊന്നാനി > പൊന്നാനിയുടെ സുൽത്താൻ ഇ കെ ഇമ്പിച്ചിബാവയെ കുറിച്ചുള്ള ഡോക്യുമെന്ററി ‘തിര പോലൊരാൾ’ പ്രദർശനത്തിനെത്തുന്നു. 25ന് രാവിലെ 10ന്‌ പൊന്നാനി അലങ്കാർ തിയറ്ററിലാണ് ആദ്യ പ്രദർശനം. പകൽ മൂന്നിന്‌ പൊന്നാനി എവി ഹൈസ്കൂളിൽ ഡോക്യുമെന്ററി  സ്പീക്കർ എം ബി രാജേഷ് പ്രകാശിപ്പിക്കും. സംഗീത സംവിധായകൻ ബിജിപാൽ സിഡി ഏറ്റുവാങ്ങും. പൊന്നാനിയിൽനിന്ന് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലേക്ക് ഉയർന്ന ഇമ്പിച്ചിബാവയുടെ ജീവിതമാണ്‌ ഡോക്യുമെന്ററി പറയുന്നത്‌.  ഇമ്പിച്ചിബാവയോടൊപ്പമുള്ള ജയിലനുഭവങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവയ്‌ക്കുന്നുണ്ട്‌. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, എം ടി വാസുദേവൻ നായർ, കോടിയേരി ബാലകൃഷ്ണൻ, രമേശ് ചെന്നിത്തല എന്നിവരും ഇമ്പിച്ചിബാവയെ അനുസ്‌മരിക്കുന്നു. പി കെ ശ്യാം കൃഷ്ണനാണ്‌  ഡോക്യുമെന്ററി സംവിധാനം ചെയ്‌തത്‌.  രചന സിപിഐ എം പൊന്നാനി ഏരിയാ സെക്രട്ടറി പി കെ ഖലിമുദ്ദീൻ. റഫീഖ് അഹമ്മദ് എഴുതിയ പാട്ടിന് ബിജി പാലിന്റേതാണ് സംഗീതം. Read on deshabhimani.com

Related News