കോവിഡിന്റെ പുതിയ വകഭേദം ഐഎച്ച്‌യു; ഒമിക്രോണിനെക്കാള്‍ വ്യാപനശേഷിയെന്ന് റിപ്പോര്‍ട്ട്



പാരീസ്> വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീഷണി തുടരുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐഎച്ച്‌യു മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണസ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഫ്രാന്‍സിലെ മാഴ്സെയില്‍ പന്ത്രണ്ടോളം പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതിന് വേരിയന്റ് ഐഎച്ച്‌യു (ബി.1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണുമായി യാത്രാപശ്ചാത്തലമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. കാമറൂണില്‍ പോയ ശേഷം തിരികെ എത്തിയ ഒരു വ്യക്തിയിലും ഇയാളുമായി സമ്പര്‍ക്കമുണ്ടായ മറ്റുള്ളവരിലുമാണ് രോഗം സ്ഥിരീകരിച്ചത്. വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് ഐഎച്ച്‌യുവിന് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഒമിക്രോണിനേക്കാള്‍ മാരകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിനുകളെ അതിജീവിക്കാന്‍ ഇതിനു കഴിയുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.   Read on deshabhimani.com

Related News