രാജ്യാന്തരമേളയിലെ ഡെലിഗേറ്റ് കിറ്റിൽ ലഹരിക്കെതിരെ ബോധവത്‌കരണം



തിരുവനന്തപുരം > രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് കിറ്റിൽ ലഹരിക്കെതിരെ ബോധവൽകരണവും. വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള "നോ റ്റു ഡ്രഗ്‌സ്' കാമ്പയിനിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ സന്ദേശം ഡെലിഗേറ്റ് കിറ്റിൽ ഉൾപ്പെടുത്തിയത്. ലഹരിക്കെതിരെ യുവജനങ്ങൾക്കിടയിൽ ബോധവത്‌കരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ക്യാരി ബാഗിന്റെ രൂപത്തിലും ബാക് പാക്ക് രൂപത്തിലും ഉപയോഗിക്കുന്ന രീതിയിലാണ് ഇത്തവണ ഡെലിഗേറ്റ് കിറ്റ് നിർമ്മിച്ചിരിക്കുന്നത്. 12000 ഡെലിഗേറ്റ് കിറ്റുകളാണ് മേളയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. Read on deshabhimani.com

Related News