ഇടുക്കിയിലെ വന്യജീവി ആക്രമണം: പ്രത്യേക പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് നല്‍കാന്‍ തീരുമാനം



ഇടുക്കി > വനമേഖലയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍ ജില്ലയിലെ സാഹചര്യം കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനം. പ്രകൃതി ദുരന്തങ്ങളുടെയും വന്യജീവി ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് സബ് കലക്‌ടര്‍ അരുണ്‍ എസ് നായര്‍ പറഞ്ഞു. എന്നാല്‍ ഇതിനുപകരം പകരം വനത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ ഏറ്റെടുക്കുകയാണ് ചെയ്യേണ്ടതെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വനത്തിലൂടെയുള്ള റോഡുകളുടെ വിഷയത്തില്‍ തടസമുന്നയിക്കരുതെന്ന് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലുവ -മൂന്നാര്‍ പഴയ റോഡ് വീണ്ടും തുറക്കാനുള്ള തീരുമാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചു. വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക പദ്ധതി തയാറാക്കി സര്‍ക്കാരിന് നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, കലക്ടര്‍ ഷീബ ജോര്‍ജ്, മൂന്നാര്‍, മറയൂര്‍, മാങ്കുളം, കോട്ടയം, കോതമംഗലം ഡിഎഫ്ഒമാര്‍, ഡി ഡി പെരിയാര്‍ ഈസ്റ്റ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍, മറ്റ് ഉദ്യോസ്ഥ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.   Read on deshabhimani.com

Related News