കൈക്കൂലി: തഹസിൽദാർ റിമാൻഡിൽ



തൊടുപുഴ> കൈക്കൂലിക്കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ഇടുക്കി തഹസിൽദാർ ജയ്‌ഷ് ചെറിയാനെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്‌ത്‌  മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു. കാഞ്ചിയാർ സ്വദേശിയുടെ മകന് വിദേശത്ത് പോകാൻ വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ തഹസിൽദാരെ കട്ടപ്പന കടമാക്കുഴിയിലെ വീട്ടിൽനിന്ന്‌ വിജിലൻസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കും.   Read on deshabhimani.com

Related News