സാക്ഷാല്‍ക്കാര നിറവില്‍ 
ഇടുക്കി മെഡിക്കൽ കോളേജ്‌ ; പിന്നില്‍ സർക്കാരിന്റെ ആത്മാർഥത



ഞാൻ ഉൾപ്പെട്ട രണ്ടാമത്തെ ബാച്ച്‌ 2015ൽ ഇടുക്കി മെഡിക്കൽ കോളേജിൽ പഠനം ആരംഭിക്കുമ്പോൾ പരിമിത സൗകര്യം മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. ക്ലിനിക്കൽ പരിശീലനം നിർബന്ധമായിരുന്ന രണ്ടാംവർഷത്തെ പഠനത്തിനായിരുന്നു കൂടുതൽ പ്രതിസന്ധി. അതിനുള്ള ഒരു സൗകര്യവും അവിടെ ഉണ്ടായിരുന്നില്ല. ഒന്നാംവർഷ പഠനം അവസാനിക്കുന്നതിനു മുമ്പേ ആദ്യബാച്ച്‌ വിദ്യാർഥികൾ അസൗകര്യങ്ങൾ  അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. രണ്ടാം വർഷമാകുമ്പോഴേക്കും എല്ലാ സൗകര്യവും ഒരുക്കുമെന്നായിരുന്നു 2014ൽ അന്നത്തെ സർക്കാർ പറഞ്ഞത്‌. പക്ഷേ രണ്ടാം വർഷത്തെ ക്ലാസ്‌ ആറുമാസം പിന്നിട്ടിട്ടും ഒന്നുമുണ്ടായില്ല. ക്ലിനിക്കൽ പോസ്‌റ്റിങ്‌ ലഭിക്കാതെ വിദ്യാർഥികൾ പ്രതിസന്ധിയിലായി. ഇതിനിടയിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്‌. ഇതിനകം ഇടുക്കി മെഡിക്കൽ കോളേജിന്‌ മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ അംഗീകാരം നഷ്ടമായി. പുതിയ സർക്കാർ അധികാരത്തിലേറിയതോടെ വിദ്യാർഥികൾ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയെ കാര്യങ്ങൾ ബോധിപ്പിച്ചു. അവർ  ഇടുക്കി മെഡിക്കൽ കോളേജിൽനിന്നും വിദ്യാർഥികളെ മറ്റ്‌ സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക്‌ മാറ്റി പഠനസൗകര്യം ഒരുക്കി. രണ്ടാമത്തെ ബാച്ചിനും ഇവർക്കു പിന്നാലെ രണ്ടാംവർഷം മറ്റ്‌ മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കൽ പോസ്‌റ്റിങ്‌ ലഭിച്ചു. അതോടൊപ്പം ഇടുക്കി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഒരുക്കാനും നടപടി തുടങ്ങി. ഞങ്ങൾക്ക്‌ പരീക്ഷ എഴുതാനും രജിസ്‌ട്രേഷൻ നേടാനും തടസമുണ്ടായില്ല. സംസ്ഥാന സർക്കാർ തന്നെ നേരിട്ട്‌ മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയിൽ ഇടപെട്ട്‌ എല്ലാം ചെയ്‌തുതന്നു. കോട്ടയം മെഡിക്കൽ കോളേജിലാണ്‌ പഠനം പൂർത്തിയാക്കിയത്‌. പരീക്ഷയെഴുതാൻ കഴിയുമോ എന്നു ഭയപ്പെട്ടു : 2015 ബാച്ച്‌ വിദ്യാർഥികള്‍ പറയുന്നു ഡോ. എ ആര്യകൃഷ്‌ണ മെഡിക്കൽ കോളേജിന്‌ അംഗീകാരമില്ലാതെ ഇത്രയും നാളത്തെ അധ്വാനം വെറുതെയാകുമോ എന്ന ഭയമായിരുന്നു. പരീക്ഷ എഴുതാൻ കഴിയുമോ എന്നുവരെ ഭയപ്പെട്ടു. ആദ്യവർഷ പഠനത്തിന്‌ വലിയ തടസം നേരിട്ടിരുന്നില്ല. അനാട്ടമി, ലാബ്‌ സൗകര്യമെല്ലാം ഉണ്ടായിരുന്നു. ഞങ്ങൾക്കു മുമ്പുള്ള ആദ്യബാച്ചിന്‌ പക്ഷെ, നോൺ ക്ലിനിക്കൽ വിഷയങ്ങൾ പഠിക്കാൻ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അവർ ശക്തമായ സമരം നടത്തിയതു മൂലമാണ്‌ കുറേ സൗകര്യങ്ങൾ അധികൃതർ പിന്നീട്‌ ഒരുക്കിയതും ഞങ്ങൾക്ക്‌ ആദ്യവർഷത്തെ പഠനത്തിന്‌ ഉപകാരപ്പെട്ടതും. ആദ്യവർഷ പരീക്ഷ എഴുതാൻ മെഡിക്കൽ കോളേജിനോട്‌ അനുബന്ധിച്ച്‌ ഹാൾ പോലും ഉണ്ടായിരുന്നില്ല. പുറമെയുള്ള ഹാളിലാണ്‌ പരീക്ഷയ്‌ക്ക്‌ ക്രമീകരണം ഒരുക്കിയത്‌. വിവിധ ഡിപ്പാർട്ടുമെന്റുകളുമായി ബന്ധപ്പെട്ട്‌ അധ്യാപകരുടെയടക്കം ഏറെ കുറവുകളുണ്ടായിരുന്നു. ഞങ്ങൾക്ക്‌ രണ്ടാംവർഷ പഠനത്തിന്‌ താമസം നേരിടാത്ത വിധത്തിൽ മറ്റ്‌ സർക്കാർ മെഡിക്കൽ കോളേജുകളിൽ സംസ്ഥാന സർക്കാർ തന്നെ ഇടപെട്ട്‌ ക്രമീകരണം ഒരുക്കി നൽകിയിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലാണ്‌ പഠനം പൂർത്തിയാക്കിയത്‌. Read on deshabhimani.com

Related News