ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്; ജലനിരപ്പ് 2381.52 അടിയിൽ

file photo


ഇടുക്കി > കനത്ത മഴയെ തുടർന്ന് ജലനിരപ്പ് 2381.52 അടിയിൽ എത്തിയതിനാൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒരു അടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ആകെ സംഭരണ ശേഷിയുടെ 82.06% ആണ് ഇപ്പോൾജലനിരപ്പ്. പൊതുജനങ്ങൾഅധികൃതർ നൽകുന്ന മുൻകരുതൽനിർദേശങ്ങൾപാലിക്കണമെന്ന്‌ ജില്ലാ കലക്‌ടർ അറിയിച്ചു. നദീതീരത്ത് 
ജാഗ്രത അതിതീവ്ര മഴയ്‌ക്ക്‌ ശമനമായെങ്കിലും മുല്ലപ്പെരിയാർ, മലമ്പുഴ, തെന്മല പരപ്പാർ അടക്കമുള്ള 23 അണക്കെട്ട് തുറന്നതോടെ സംസ്ഥാനം കനത്ത ജാഗ്രതയിൽ. നദീതീരങ്ങളിൽ മുന്നറിയിപ്പുണ്ട്‌.  സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ച കൂടുതൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 342 ക്യാമ്പിലായി 12,195 പേരുണ്ട്. 36 വീട്‌ പൂർണമായും 282 വീട്‌ ഭാഗികമായും തകർന്നു. കോട്ടയം തിരുവാതുക്കലിൽ തോട്ടിലേക്ക്‌ വീണ കാറിലെ യാത്രക്കാരെ രക്ഷിച്ചു. ഭാരതപ്പുഴയിലും ജലം ഉയർന്നു. ചേറ്റുവയിൽ കടലിൽ കാണാതായ ആൾക്കായി തിരച്ചിൽ തുടരുന്നുണ്ട്.  മാള പുത്തൻവേലിക്കര പ്രദേശത്ത്‌ വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുകളിൽ കുരുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. കോഴിക്കോട്‌ കക്കയം വാലിയിൽ 30 അടി താഴ്‌ചയിൽ റോഡ്‌ താഴ്‌ന്നു. മലപ്പുറം നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന  ലോറിക്കും കാറിനും മുകളിലേക്ക്‌ മരം വീണു. ആലപ്പുഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.  4 ജില്ലയിൽ ഇന്ന്‌ 
മഞ്ഞ അലെർട്ട്‌ ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ശനിയും ഞായറും മഞ്ഞ അലെർട്ടാണ്.  ഓറഞ്ച്‌ അലെർട്ടിന്‌ സമാന ജാഗ്രത തുടരണം. ഞായറോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന മുന്നറിയിപ്പുണ്ട്‌.   കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തം പാടില്ല. കൂടുതൽ മഴ ഇടുക്കിയിൽ കഴിഞ്ഞ അഞ്ചു ദിവസത്തിൽ സംസ്ഥാനത്ത്‌ കൂടുതൽ മഴ ഇടുക്കി ജില്ലയിൽ. 360 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. 164 ശതമാനം അധികം. കുറവ് തിരുവനന്തപുരത്താണ്‌–- 115 മില്ലിമീറ്റർ.   Read on deshabhimani.com

Related News