ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തി; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദ്ദേശം

ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തിയതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തടിയമ്പാടു ചപ്പാത്തിൽ വെള്ളം കയറിയപ്പോൾ


ഇടുക്കി> ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും ഉയർത്തി. ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവന്നതോടെ വൈകുന്നേരം 03.30ഓടെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്കൊഴുക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി. Read on deshabhimani.com

Related News