ജല നിരപ്പുയർന്നു; ഇടുക്കി ഡാം നാളെ രാവിലെ തുറക്കും



ഇടുക്കി > ജലനിരപ്പുയർന്നതോടെ ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുമെന്ന് ജലവിഭവമന്ത്രി  റോഷി അഗസ്റ്റിൻ അറിയിച്ചു.   ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. 50 ക്യൂസെക്സ് ജലം പുറത്തേക്കൊഴുക്കുവാനാണ്  തീരുമാനം. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. അധിക ജലം ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 83 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഇടമലയാർ ഡാമിൽ ജലനിരപ്പുയർന്നതിനാൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ മാറിനിൽക്കുന്നതിനാൽ ഉടനെ തുറക്കേണ്ട സാഹചര്യമില്ലെന്ന്  കെഎസ്ഇബി അധികൃതർ അറിയിച്ചു. അതേ സമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണ് ഉള്ളത്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി. പെരിയാർ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്. Read on deshabhimani.com

Related News