ഇടുക്കിയിലെ കോവിഡ‌് ബാധിതന്റെ റൂട്ട‌്‌മാപ്പ‌് ഇങ്ങനെ



ഫെബ്രുവരി 29: തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ താമസം. പകൽ 11 മുതൽ 12.30 വരെ സെക്രട്ടറിയറ്റ് ധർണ. ഉച്ചയ്ക്ക് ഒന്നിന് ഹോട്ടൽ ഹൈലാൻഡിൽ ഭക്ഷണം. രണ്ടിന് കാട്ടാക്കടയിലേക്ക് കെഎസ്ആർടിസി ബസിൽ. വൈകിട്ട‌് നാലിന‌് കാട്ടാക്കടയിൽനിന്ന്‌ അംബൂരിയിലേക്ക് സ്കൂട്ടറിൽ. രാത്രി 8.30ന് തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ മടങ്ങിയെത്തി. രാത്രി 10.30ന് കെഎസ്ആർടിസി ബസിൽ ഇടുക്കിയിലേക്ക്. മാർച്ച് ഒന്ന‌്: ഇടുക്കിയിലെ വീട്ടിൽ. മാർച്ച് രണ്ട‌്: രാവിലെ 10ന് ചെറുതോണിയിൽനിന്ന്‌ അടിമാലിയിലേക്ക് സ്വകാര്യബസിൽ. ഉച്ചയ്ക്ക് 1.30ന് അടിമാലി മാന്നാംകണ്ടത്ത് ഏകാധ്യാപക സമരത്തിൽ. തുടർന്ന‌് അടിമാലി മനോരമ ഓഫീസിൽ. പകൽ രണ്ടിന് അടിമാലിയിൽനിന്ന് ചെറുതോണിയിലേക്ക്. മാർച്ച് മൂന്നുമുതൽ അഞ്ചുവരെ: ചെറുതോണി ടൗണിലും പാർടി ഓഫീസിലും. മാർച്ച് ആറ‌്: രാവിലെ 10ന് കട്ടപ്പനയിലേക്ക്. കട്ടപ്പനയിൽ മുസ്ലിം പള്ളിയിലെത്തി. തുടർന്ന് കട്ടപ്പന നഗരസഭയുടെ യോഗത്തിൽ പങ്കെടുത്തു. മാർച്ച് ഏഴ‌്: പകൽ 11.30ന് ചെറുതോണി പൊലീസ് സ‌്റ്റേഷൻ ധർണ. 12ന‌് സ്വകാര്യബസിൽ ചെറുതോണിയിൽനിന്ന‌് പെരുമ്പാവൂരിലേക്ക്. പെരുമ്പാവൂരിൽനിന്ന് അട്ടപ്പാടിയിലേക്ക‌് സ്വകാര്യ കാറിൽ. കാക്കൂപ്പടി ഗ്രാന്റ് റസി‌ഡൻസിയിൽ താമസം. രാത്രി 12ന് അട്ടപ്പാടിയിൽ ഭക്ഷണം. മാർച്ച് എട്ട‌്: കാക്കൂപ്പടി ഗ്രാന്റ് റസിഡൻസിയിൽ താമസം. ഉച്ചയ്ക്ക് ഒന്നിന് ഷോളയൂരിൽ ഏകാധ്യാക സമരത്തിൽ. ഷോളയൂർ ജങ‌്ഷനിലെ ഹോട്ടലിൽ ഉച്ചഭക്ഷണം. തിരികെ പെരുമ്പാവൂരിലേക്ക‌്. പെരുമ്പാവൂർ എംസി റോഡ‌് സിഗ്നൽ ജങ‌്ഷന് സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം. സുഹൃത്തിന്റെ വീട്ടിൽ താമസം. മാർച്ച് ഒമ്പത‌്: പുലർച്ചെ 5.30ന് ആലുവ എംഎച്ച് കവല മസ്ജിദിൽ. 9.30ന് ആലുവയിൽനിന്ന് തൊടുപുഴയ്ക്ക് കെഎസ്ആർടിസി ബസിൽ. തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ എത്തി. വൈകിട്ട‌് നാലുമുതൽ ആറുവരെ പാർടി ഓഫീസിൽ ഡിസിസി യോഗത്തിൽ. തുടർന്ന് ചെറുതോണിയിലെ വീട്ടിലെത്തി. മാർച്ച‌് 10: രാവിലെ 10 മുതൽ മൂന്നുവരെ ചെറുതോണി പാർടി ഓഫീസിലും ടൗണിലും. പകൽ മൂന്നിന് ആലുവയിലേക്ക് കെഎസ്ആർടിസി ബസിൽ. വൈകിട്ട‌് ഏഴിന‌് ട്രെയിനിൽ തിരുവനന്തപുരത്തേക്ക്. മാർച്ച് 11: രാവിലെ തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ. ആറു മുതൽ മൂന്നുവരെ ഇവിടെ വിശ്രമം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഇവിടെനിന്ന‌്. നിയമസഭാ മന്ദിരത്തിലുമെത്തി. രാത്രി എട്ടിന് കെഎസ്ആർടിസിയിൽ പെരുമ്പാവൂരിലേക്ക്. മാർച്ച് 12: പുലർച്ചെ മൂന്നിന‌് പെരുമ്പാവൂരിൽനിന്ന് മറയൂരിലേക്ക് സ്വകാര്യ കാറിൽ. ആറിന് മറയൂർ മസ്ജിദിൽ പ്രാർഥന. ഉച്ചയ്ക്ക് ഒന്നിന് ചെറുവാടി കുടിയിൽ പൊതുപരിപാടിയിൽ. തിരികെ കാറിൽ മൂന്നാറിലേക്ക്. പകൽ മൂന്നിന‌് മൂന്നാർ ഐഎൻടിയുസി ഓഫീസിലും ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലും. 3.30ന് മൂന്നാറിൽനിന്ന് ചെറുതോണിയിലെ വീട്ടിലേക്ക്. മാർച്ച് 13: രാവിലെ 10ന് ചെറുതോണി പാർടി ഓഫീസിലും തുടർന്ന് ചെറുതോണി ജുമാ മസ്ജിദിലും. 12.30ന് വീണ്ടും ചെറുതോണി ജുമാ മസ്ജിദിൽ. ഉച്ചഭക്ഷണവും രാത്രിഭക്ഷണവും വീട്ടിൽ. മാർച്ച് 14: രാവിലെ 10ന് കാറിൽ കീരിത്തോടിനും കഞ്ഞിക്കുഴിക്കും. സംസ്കാര ചടങ്ങിൽ പങ്കെടുത്തു. 12ന് കാറിൽ തൊടുപുഴയ്ക്ക്. ഉച്ചയ്ക്ക് 1.30ന് മൂലമറ്റം അശോക ജങ‌്ഷനിലെ വീട്ടിലെ ഊണ് എന്ന ഹോട്ടലിൽ ഉച്ചഭക്ഷണം. രണ്ടിന‌് തൊടുപുഴ രാജീവ് ഭവനിൽ. തിരികെ ചെറുതോണിയിൽ എത്തി. വൈകിട്ട‌് ആറിന‌് ചെറുതോണി ജുമാ മസ്ജിദിൽ. തുടർന്ന് കാറിൽ വീട്ടിലെത്തി. മാർച്ച് 15: വീട്ടിൽ. മാർച്ച് 16: പകൽ 10.30ന് ചെറുതോണി പാർടി ഓഫീസിൽ. 11ന് ജില്ലാ ആശുപത്രിയിലെത്തി. മാർച്ച് 17: വീട്ടിൽ. മാർച്ച് 18: ജില്ലാ ആശുപത്രിയിൽ എത്തി. മാർച്ച‌് 19: വീട്ടിൽ. മാർച്ച‌് 20: പകൽ 12.30ന് ചെറുതോണി ജുമാ മസ്ജിദിൽ. മാർച്ച് 21, 22: വീട്ടിൽ. മാർച്ച് 23: ചെറുതോണി ജെ കെ ലാബിൽ എത്തി. മാർച്ച് 24: ജില്ലാ ആശുപത്രിയിൽ ശരീരസ്രവം പരിശോധിച്ചു. മാർച്ച് 25: വീട്ടിൽ. മാർച്ച് 26: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ. Read on deshabhimani.com

Related News