ഇടവേള ബാബുവിനെ ഇന്‍സ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചു; പ്രതി കസ്റ്റഡിയില്‍



കൊച്ചി> 'അമ്മ' ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാല് ദിവസം മുമ്പാണ് ഇയാള്‍ 'അമ്മ' സംഘടനയെയും ഇടവേള ബാബുവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഇടവേള ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.   Read on deshabhimani.com

Related News