ആലുവ മണപ്പുറം മേല്‍പ്പാലം: ഇബ്രാഹിം കുഞ്ഞിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ എതിര്‍പ്പില്ല: പൊതുമരാമത്ത് വകുപ്പ്



 കൊച്ചി> ആലുവ മണപ്പുറം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊതുമരാമത്തുവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹീം കുഞ്ഞ്, അന്‍വര്‍ സാദത്ത് എംഎല്‍എ  അടക്കമുള്ളവരെ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി തേടിയെങ്കിലും അനുമതി വൈകുന്നുവെന്ന് പരാതിപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. 17 കോടിയുടെ എസ്റ്റിമേറ്റ് ഉണ്ടായിരുന്ന പാലത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ 33 കോടി രൂപ ചെലവായെന്നാണ് ആരോപണം.   Read on deshabhimani.com

Related News