അതിസമ്പന്ന പട്ടികയില്‍ 
24 മലയാളികള്‍ ; 54,700 കോടി രൂപയുടെ ആസ്തിയുമായി എം എ യൂസഫലി വീണ്ടും ഒന്നാംസ്ഥാനത്ത്



കൊച്ചി ഹുറുൺ ഇന്ത്യയും ഐഐഎഫ്എൽ വെൽത്തും ചേർന്ന് തയ്യാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പുതിയ പട്ടികയിൽ 24 മലയാളികൾ ഇടംനേടി. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 54,700 കോടി രൂപയുടെ ആസ്തിയുമായി മലയാളികളിൽ വീണ്ടും ഒന്നാംസ്ഥാനം നിലനിർത്തി. എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു  രവീന്ദ്രനാണ് രണ്ടാംസ്ഥാനത്ത്. 30,600 കോടി രൂപയാണ് പട്ടികപ്രകാരം അദ്ദേഹത്തിന്റെ ആസ്തി. 28,600 കോടി രൂപയുടെ ആസ്തിയുള്ള ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ​ഗോപാലകൃഷ്ണനാണ് മൂന്നാംസ്ഥാനത്ത്. ജോയ്‌ ആലുക്കാസ് ​ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ്, ശോഭ ​ഗ്രൂപ്പ് ചെയർമാൻ പി എൻ സി മേനോൻ, ജെംസ് എഡ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി, ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സാറ ജോർജ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്  (മുത്തൂറ്റ് ഫിനാൻസ്),   കല്യാൺ ജ്വല്ലേഴ്സ് എംഡി  ടി എസ് കല്യാണരാമൻ, വി ​ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സ്‌പ്രിങ്ക്‌ളർ ഉടമ രാ​ഗി തോമസ്, ജ്യോതി ലാബ്സ് സ്ഥാപകൻ എം പി രാമചന്ദ്രൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡി ആസാദ് മൂപ്പൻ, മണപ്പുറം ഫിനാൻസ് എംഡി  വി പി നന്ദകുമാർ, ജോൺ ഡിസ്റ്റിലറീസ് ചെയർമാൻ പോൾ പി ജോൺ, ​ശ്രീ ​ഗോകുലം ​ഗ്രൂപ്പ് ചെയർമാൻ ഗോകുലം ​ഗോപാലൻ, എസ്എഫ്ഒ ടെക്നോളജീസ് ചെയർമാൻ ജാവേദ് കെ ഹസ്സൻ, തോമസ് മുത്തൂറ്റ്, തോമസ് ജോർജ് മുത്തൂറ്റ്, തോമസ് ജോൺ മുത്തൂറ്റ് (മുത്തൂറ്റ് ​ഗ്രൂപ്പ്), ​ഗൂ​ഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ, കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.   ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാംസ്ഥാനത്തുള്ളത് 10.94 ലക്ഷം കോടി രൂപ ആസ്തിയുള്ള അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം ആദാനിയാണ്. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകൻ സൈറസ് പൂനാവാല എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.   Read on deshabhimani.com

Related News