തൂക്കിയിട്ടും ചേര്‍ത്തുകെട്ടിയും ദേശീയ പതാക, അനാദരവ് കാട്ടി കോണ്‍ഗ്രസ് അനുകൂല കൂട്ടായ്മ



തിരുവനന്തപുരം> ദേശീയപതാകയോട് അനാദരവ് കാട്ടി സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ കൂട്ടായ്മ. എംഎം ഹസന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കേരള സെക്രട്ടറിയേറ്റ് കൂട്ടായ്മയിലാണ് സംഭവം. അലങ്കാരത്തിനായി മതിലിലും ബാനറിന് മുകളിലും ദേശീയപതാക കെട്ടിവെയ്ക്കുകയായിരുന്നു. ദേശീയപതാകയ്ക്ക് ഉപയോഗിക്കാനുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ അതെല്ലാം കാറ്റില്‍ പറത്തിയാണ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ കൂട്ടായ്മ ദേശീയപതാക അലങ്കാരത്തിനായി ഉപയോഗിച്ചത്. സെമിനാര്‍ നടക്കുന്ന മന്നം മെമ്മോറിയല്‍ ഹാളിന് പുറത്ത് മതിലിനോട് ചേര്‍ന്നും ഫ്‌ളക്‌സിന് മുകളിലും അലങ്കാരത്തിനായാണ് ദേശീയപതാക ഉപയോഗിച്ചത്.  വേദികള്‍ക്കോ അതോ കെട്ടിടങ്ങള്‍ക്കുതന്നെയോ മൂടുപടമായി ഉപയോഗിക്കുവാനോ കൈവരികളില്‍ നിന്നു തൂക്കിയിടാനോ പാടില്ലായെന്നാണ് നിയമം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് ദേശിയപതാകയോട് അനാദരവ്.   Read on deshabhimani.com

Related News