അപകടത്തിൽപ്പെട്ട ഹൗസ് ബോട്ടിൽ നിന്നും ജീവനക്കാരെ രക്ഷപ്പെടുത്തി

ഹൗസ് ബോട്ടിൽ കുടുങ്ങിയ ജീവനക്കാരെ രക്ഷിച്ചപ്പോൾ


ആലപ്പുഴ > പാതിരാമണലിൽ അപകടത്തിൽപ്പെട്ട ഹൗസ് ബോട്ടിൽ നിന്നും ജീവനക്കാരെ രക്ഷപ്പെടുത്തി. പാതിരാമണൽ ജെട്ടിയുടെ  കിഴക്കേ മൂലയിൽ മുങ്ങിക്കൊണ്ടിരുന്ന ഹൗസ്  ബോട്ടിൽ നിന്നും  രണ്ട്  ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്.  ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ എസ് 52 നമ്പർ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.  ബുധൻ  രാത്രിയാണ് സംഭവം. ആലപ്പുഴയിൽ നിന്നും അറ്റകുറ്റപണിക്കായി ഡോക്കിൽ കയറ്റുന്നതിനായി കുമരകം ഭാഗത്തേക്ക് പുറപ്പെട്ട ബോട്ട് പാതിരാമണലിന്റെ കിഴക്ക് ഭാഗത്ത് മണ്ണ് അടിഞ്ഞു കൂടിയ ഭാഗത്തു കുടുങ്ങുകയായിരുന്നു.  ഇതറിഞ്ഞ് സ്റ്റേഷൻ മാസ്റ്ററുടെ നിർദ്ദേശാനുസരണം ജീവനക്കാരായ രതീഷ് കുമാർ, കെ എസ്  അനൂപ്, സുനിൽകുമാർ, ഓമനക്കുട്ടൻ, ജിനീഷ്, മനോജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആലപ്പുഴ സ്വദേശിയുടെതാണ്  ഹൗസ് ബോട്ട്. ജീവനക്കാരും ആലപ്പുഴ സ്വദേശികളാണ്. Read on deshabhimani.com

Related News