ഹയര്‍സെക്കന്ററി പരീക്ഷ, അരിക്കൊമ്പന്‍ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി



ഇടുക്കി> ചിന്നക്കനാല്‍, ശാന്തന്‍ പാറ പഞ്ചായത്തില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി.ദൗത്യവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം.    കുങ്കിയാനകള്‍ എത്താന്‍ വൈകുന്നതും ഹയര്‍സെക്കന്ററി പരീക്ഷയും പരിഗണിച്ചാണ് തീരുമാനം. ദൗത്യം നടക്കുന്ന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ടാകും. ആ സമയത്ത് വാഹനഗതാഗതത്തിനും നിയന്ത്രണമുണ്ട്. ഇതുപരിഗണിച്ചാണ് ദൗത്യം തൊട്ടടുത്ത പൊതു അവധിദിവസത്തിലേക്ക് മാറ്റിയത്.   ചിന്നക്കനാലില്‍ അഞ്ച് സ്‌കൂളുകളിലായി ഹയര്‍സെക്കന്ററി പരീക്ഷ നടക്കുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ ഈ ദൗത്യം ആരംഭിക്കുമ്പോള്‍ എത്രസമയം വരെ ദൗത്യം നീളുമെന്ന് പറയാനാവില്ല.രണ്ട് കുങ്കിയാനകള്‍ കൂടി വയനാടില്‍ നിന്ന് വരാനുണ്ട്. അവ നാളെ വൈകീട്ട് വയനാട്ടില്‍ നിന്നും പുറപ്പെടും. മറ്റന്നാള്‍ രാവിലെ എത്തിയാല്‍ തന്നെ മണിക്കൂറുകള്‍ നീണ്ട വിശ്രമം ഈ ആനകള്‍ക്ക് ആവശ്യമാണ്. അതുകൂടി പരിഗണിച്ചാണ് തീരുമാനം   Read on deshabhimani.com

Related News