പ്രായം നിർണയിക്കാൻ ആധാർ പോരാ; പോക്‌സോ കേസിൽ അസം സ്വദേശിയുടെ ജാമ്യഹർജി തള്ളി ഹൈക്കോടതി



കൊച്ചി > പ്രായം നിർണയിക്കാൻ ബാലനീതിനിയമം അനുസരിച്ച്‌ ആധാർ കാർഡ്‌ കണക്കിലെടുക്കാനാകില്ലെന്ന് ഹൈക്കോടതി. ജനനത്തീയതിയുള്ള സ്‌കൂൾ സർട്ടിഫിക്കറ്റും തദ്ദേശഭരണസ്ഥാപനങ്ങളിൽനിന്നുള്ള ജനനസർട്ടിഫിക്കറ്റും പ്രായം നിർണയിക്കാനുള്ള രേഖയായി കണക്കാക്കാമെന്ന്‌ ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസ്‌ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അസം സ്വദേശിയുടെ ജാമ്യഹർജി തള്ളിയാണ്‌ ഉത്തരവ്‌. പതിമൂന്നുവയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്നാണ്‌ ഇയാൾഅറസ്‌റ്റിലായത്‌. ആധാർകാർഡിൽ പ്രതിക്ക്‌ 16 വയസ്സേ ഉള്ളൂവെന്നും അതിനാൽബാലനീതിനിയമപ്രകാരം അറസ്‌റ്റ്‌ ചെയ്യരുതെന്നുമായിരുന്നു ആവശ്യം. അസമിലെ സ്‌കൂൾ സർട്ടിഫിക്കറ്റ്‌ അനുസരിച്ച്‌ ഇയാൾക്ക്‌ 19 വയസ്സുണ്ടെന്നും വിവാഹിതനാണെന്നും അതിനാൽബാലനീതിനിയമത്തിന്റെ പരിഗണന ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായം 18നുമുകളിലാണെന്ന്‌ പ്രഥമദൃഷ്‌ട്യാബോധ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥന്‌ അയാളെ മുതിർന്നയാളായി പരിഗണിച്ച്‌ തുടർനടപടികൾസ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. Read on deshabhimani.com

Related News