വ്യക്തികളെ ആക്ഷേപിക്കുന്ന മാധ്യമങ്ങള്‍ക്ക് നിയമത്തിന്റെ പരിരക്ഷയില്ല: ഹൈക്കോടതി



കൊച്ചി> വ്യക്തികളെ ആക്ഷേപിക്കുന്ന മാധ്യമങ്ങള്‍ക്ക് നിയമത്തിന്റെ പരിരക്ഷയില്ലെന്ന് ഹൈക്കോടതി. വ്യക്തിഹത്യ നടത്തുന്ന മാധ്യമങ്ങള്‍ അപകീര്‍ത്തി കേസില്‍ വിചാരണ നേരിടണമെന്നും ജസ്റ്റീസ് ടി.വി.അനില്‍കുമാര്‍ വ്യക്തമാക്കി. മറ്റ് പൗരന്മാര്‍ക്കുള്ള അവകാശങ്ങളില്‍ കൂടുതലൊന്നും മാധ്യമങ്ങള്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. മുന്‍ എം.എല്‍.എ.പി.രാജു വി.ഡി.സതീശന്‍ എം.എല്‍.എക്കും.മാതൃഭൂമി, സായാഹ്ന കൈരളി പത്രങ്ങള്‍ക്കുമെതിരെ സമര്‍പ്പിച്ച അപകീര്‍ത്തി കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു.കേസിലെ പ്രതികള്‍ വിചാരണ നേരിടണം.സതീശന്‍ അടക്കമുള്ളവര്‍ക്കെതിരെ അപകീര്‍ത്തിക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട്  പി.രാജു നല്‍കിയ പരാതിയില്‍ ആരോപണങ്ങള്‍ നിലനില്‍ക്കുമെന്ന് കണ്ടെത്തിയ പറവൂര്‍ മജിസ്‌ടേറ്റു കോടതി പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നു. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതൃഭൂമി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി വിധി. രാജ്യത്തെ സാധാരണ പൗരന്‍മാര്‍ക്കുള്ള അവകാശങ്ങള്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ളു എന്നും തൊഴിലിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഒന്നുമില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. വ്യക്തികളുടെ അന്തസ് ഹനിക്കും വിധമുള്ള നടപടികള്‍ ഉണ്ടായാല്‍ അപകീര്‍ത്തി നിയമത്തിന്റെപരിധിയില്‍ വരുമെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് പ്രതികള്‍ക്ക് ഒഴിവാകാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുസിരിസ് ടൂറിസം, നിറവ് പദ്ധതികളില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ 2012 നവംബര്‍ 10 ന് വി.ഡി.സതീശന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പി.രാജുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശങ്ങള്‍ അച്ചടിച്ച പ്രസ്താവനയും വിതരണം ചെയ്തിരുന്നു.   Read on deshabhimani.com

Related News