കെഎസ്ആര്‍ടിസിയ്ക്ക് വിപണിവിലയ്ക്ക് ഡീസല്‍: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി



കൊച്ചി> കെഎസ്ആര്‍ടിസിയ്ക്ക് വിപണിവിലയ്ക്ക് ഡീസല്‍ നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി. എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ്  ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിപണി നിരക്കില്‍ ഡീസല്‍ ലഭിക്കുന്നതോടെ കെഎസ്ആര്‍ടിസിക്ക് മാസം 40 കോടി രൂപയോളം ചെലവ് കുറയ്ക്കാനാകുമായിരുന്നു. കേന്ദ്രം പ്രതിസന്ധിയിലാക്കിയ സ്ഥാപനത്തിന് കോടതി വിധി ആശ്വാസമാകുമെന്നിരിക്കെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലൂടെ വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്  വന്‍കിട ഗുണഭോക്താക്കളുടെ പട്ടികയില്‍പ്പെടുത്തിയതോടെ പൊതുവിപണിയിലുള്ളതിനേക്കാള്‍ ലിറ്ററിന് 27.88 രൂപ അധികം നല്‍കി ഡീസല്‍ വാങ്ങേണ്ട ഗതികേടാണ് കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്   Read on deshabhimani.com

Related News