നടിയെ ആക്രമിക്കല്‍: ദ്യശ്യങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി പരിശോധിക്കും



കൊച്ചി> നടിയെ ആക്രമിച്ച കേസിലെ ദ്യശ്യങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി വിശദമായി പരിശോധിക്കും.  ദൃശ്യങ്ങള്‍ ചോര്‍ന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കസ്റ്റഡിയിലി രിക്കെ ദൃശ്യങ്ങള്‍ ആരോ കണ്ടെന്നും അതിനാല്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്നുമുള്ള ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. സര്‍ക്കാരിന്റെയും അതിജീവിതയുടേയും ഹര്‍ജികള്‍ ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസാണ് പരിഗണിച്ചത്.മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും എന്നാല്‍ ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി പിന്നെ എങ്ങനെ ദൃശ്യം ചോര്‍ന്നെന്ന് പറയാനാകുമെന്ന് ചോദിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.ഇതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ട്.വിചാരണ വൈകിപ്പിക്കാനാണോ എന്ന ചോദ്യത്തിന് പരിശോധനയ്ക്ക്  രണ്ടോ മൂന്നോ ദിവസം മതിയെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.   Read on deshabhimani.com

Related News