വാഴൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശം



കോട്ടയം> വാഴൂരിലും പരിസര പ്രദേശങ്ങളിലും ഇന്ന് പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം.നിരവധി മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദേശീയപാതയിലും മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.വാഴൂര്‍, ചാമംപതാല്‍, തീര്‍ത്ഥപാദപുരം മേഖലകളിലാണ് ഇന്നു പുലര്‍ച്ചെ 4.30 ഓടെ കനത്ത കാറ്റ് വീശിയത്.ചാമംപതാലില്‍ മാരംകുന്നില്‍ സാദിക്കിന്റെയും തീര്‍ത്ഥപാദപുരം കുളത്തുങ്കല്‍ എന്‍എസ് രാജപ്പന്റെയും വീടുകള്‍ക്കു മുകളിലേക്കു മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. ദേശീയപാത 183-ല്‍ നെടുമാവിലും, 17-ാം മൈലിലും മരം വീണു. കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നിവടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. വാഴൂര്‍ എസ്ആര്‍വി എന്‍എസ്എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂരയും സ്‌കൂളിന്റെ ഓടുകളും നിലംപൊത്തി.   Read on deshabhimani.com

Related News