സംസ്ഥാനത്ത്‌ കനത്ത മഴ; ഏഴ്‌ ജില്ലകളിൽ ഇന്നും നാളെയും റെഡ്‌ അലർട്ട്‌



തിരുവനന്തപുരം > കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ഏഴ്‌ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്‌ ഇന്നും നാളെയും റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചത്‌. തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ 12 ജില്ലകളിലും റെഡ് അലർട്ടാണ്. മധ്യ-തെക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്. Read on deshabhimani.com

Related News