മഴ ശക്തമാകും: നാളെ 2 ജില്ലയിൽ ഓറഞ്ച്‌ അലെർട്ട്‌



തിരുവനന്തപുരം > മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ബുധൻവരെ കേരളത്തിൽ അതിശക്ത മഴയ്ക്ക്‌ സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച മഞ്ഞ അലെർട്ട്‌. തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച്‌ അലെർട്ടുണ്ട്‌. ചൊവ്വാഴ്‌ച തിരുവനന്തപുരം, മുതൽ തൃശൂർ വരെയുള്ള എട്ടു ജില്ലകളിലും ബുധനാഴ്ച കൊല്ലം മുതൽ വടക്കോട്ട്‌ കോഴിക്കോട്, വയനാട് വരെയുള്ള 11 ജില്ലകളിലും ഓറഞ്ച് അലെർട്ട്‌. ഞായർ മുതൽ ബുധൻവരെ കേരളം-, ലക്ഷദ്വീപ്-, കർണാടക തീരങ്ങൾ, തെക്ക്–- കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ  മീൻപിടിത്തത്തിന് പോകരുത്‌.   Read on deshabhimani.com

Related News