അതിതീവ്ര മഴ: 10 ജില്ലകളിൽ ഇന്ന് റെഡ് അലെർട്ട്, 12 ജില്ലകളിൽ അവധി



തിരുവനന്തപുരം> സംസ്ഥാനത്ത് കൊടിയ നാശം വിതച്ച് ദുരിതപ്പെയ്ത്ത് തുടരുന്നു. 10 ജില്ലകളിൽ റെഡ് അലെർട്ട്  പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചത്. നാലിടത്ത് ഓറഞ്ച് അലർട്ടുംനിലവിലുണ്ട്. അതേസമയം 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധിയായിരിക്കും. കേരള,എംജി,കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു. Read on deshabhimani.com

Related News