ശനിയാഴ്ചവരെ അതിശക്തമായ മഴ; 13 ജില്ലകളിലും ജാഗ്രതാനിര്‍ദേശം

കണ്ണൂര്‍ മഞ്ചപ്പാലത്ത് റോഡില്‍ വെള്ളം കയറിയ നിലയില്‍ | ഫോട്ടോ: മിഥുന്‍ അനില മിത്രന്‍


കൊച്ചി > കേരളത്തില്‍ ശനിയാഴ്ചവരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 12-10-2021: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 13-10-2021: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 14-10-2021: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 15-10-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് യെലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 12-10-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 13-10-2021: ആലപ്പുഴ, കോട്ടയം 14-10-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് 15-10-2021: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് 16-10-2021: ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് Read on deshabhimani.com

Related News