5,409 ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു



തിരുവനന്തപുരം> സംസ്ഥാനത്തെ 5,409 ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യ തിരുവനന്തപുരം> കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതിയും 140 നിയോജകമണ്ഡലങ്ങളില്‍ തയ്യാറായിട്ടുള്ള ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പിരപ്പന്‍കോട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍  മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുകയെന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ലക്ഷ്യം.  ജനകീയ കൂട്ടായ്മകളുടെ മുന്‍കൈയിലാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കുന്നത്. ഇതിനായി ഉപകേന്ദ്രങ്ങളില്‍ സബ്‌സെന്റര്‍ വെല്‍ഫെയര്‍ കമ്മിറ്റികള്‍, ആരോഗ്യ ക്ലബ്ബുകള്‍ തുടങ്ങിയവ രൂപീകരിക്കും. പൊതുജനാരോഗ്യ രംഗത്തുള്ള 'കേരളമോഡല്‍' കാഴ്ചപ്പാടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉദ്ഘാടനം ചെയ്യപ്പെട്ട ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ജനകീയാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോള്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് അവിടങ്ങളില്‍ ഒരുങ്ങുന്നത്. ഇതോടെ ആഴ്ചയില്‍ ആറു ദിവസവും രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് നാലു മണിവരെ സേവനം ലഭിക്കുന്ന സ്ഥാപനമായി ഉപകേന്ദ്രങ്ങള്‍ മാറും. ആശാപ്രവര്‍ത്തകര്‍ക്കു പുറമെ മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ കൂടി വരുന്നതോടെ കൂടുതല്‍ സേവനങ്ങള്‍ ഉപകേന്ദ്രങ്ങള്‍ വഴി നല്‍കാന്‍ സാധിക്കും. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ്ജാകുന്ന രോഗികളുടെ തുടര്‍പരിചരണം ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ ഏറ്റെടുക്കും. ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വാര്‍ഷിക പരിശോധന, മറ്റ് ക്യാമ്പയിനുകള്‍, രോഗനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെയാവും താഴെത്തട്ടില്‍ നടപ്പിലാക്കുക. കേരളത്തിലെ ആരോഗ്യ മേഖലയ്ക്കാകെ വലിയ ഉണര്‍വ്വുപകരുന്ന ഒരു മുന്നേറ്റമാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം. പൊതുജനാരോഗ്യ രംഗത്തെ ജനകീയ ഇടപെടലിന്റെകൂടി പുതിയ മുഖമാകുന്ന ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യ മേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളായി മാറുമെന്നുറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു   Read on deshabhimani.com

Related News