പൊന്നാനിയിൽ 13.5 ലക്ഷത്തിന്റെ കുഴൽപണവുമായി ലീഗ്‌ നേതാവ്‌ പിടിയിൽ



പുന്നയൂർക്കുളം > മലപ്പുറം പൊന്നാനിയിൽ 13.5 ലക്ഷത്തിന്റെ കുഴൽപ്പണ വേട്ടയിൽ പിടിയിലായത് മുസ്ലീം ലീ​ഗിന്റെ പ്രദേശിക നേതാവ് കെ എച്ച് റാഫി ഹുസൈൻ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുളളയാളാണ് റാഫി ഹുസൈൻ. പൊന്നാനി പൊലിസ് ചമ്രവട്ടത്ത് നടത്തിയ വാഹന പരിശോധനയിലാണ് മുസ്ലീം ലീഗ് നേതാവും കെഎംസിസിയുടെ സജീവപ്രവർത്തകനുമായ പുന്നയൂർക്കുളം അണ്ടത്തോട് തങ്ങൾപ്പടി കോർപ്പുള്ളിയിൽ വീട്ടിൽ കെ എച്ച് റാഫി ഹുസൈനെ പിടികൂടിയത്. ഇയാളിൽനിന്നും 13.5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പുന്നയൂർകുളം പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽനിന്നുള്ള  പഞ്ചായത്തം​ഗവും മുസ്ലീം ലീ​ഗ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ കെ എച്ച്  ആബിദിന്റെ സഹോദരനാണ് പിടിയിലായ  റാഫി ഹുസൈൻ. പണം വിതരണത്തിനായി കോഴിക്കോട് പോയി തിരികെ വരുന്നതിനിടെയാണ് പിടിയിലാകുന്നത്. 20 ലക്ഷം രൂപയുമായി വിതരണത്തിനിറങ്ങിയ ഇയാൾ ആറര ലക്ഷം രൂപ കോഴിക്കോട് മേഖലയിൽ വിതരണം ചെയ്‌തതായി വ്യക്തമായിട്ടുണ്ട്. കൊടുവള്ളി സ്വദേശി ബഷീറാണ് ഇയാൾക്ക് വിതരണം ചെയ്യാനായി പണം നൽകിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പൊലിസ് പറയുന്നു. Read on deshabhimani.com

Related News