ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി



ഇടുക്കി> ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി.മലയോര മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു.   ബഫര്‍ സോണ്‍ , നിര്‍മ്മാണ നിരോധനം, ഭൂപ്രശ്‌നങ്ങള്‍, കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ എന്നീ വിഷയങ്ങളില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.അതേസമയം, തൊടുപുഴയില്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളും കെഎസ് ആര്‍ടിസിയും സര്‍വിസ് നടത്തുന്നുണ്ട്. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.   Read on deshabhimani.com

Related News