ഹരിതയുടെ പരാതി വനിതാകമീഷൻ തിങ്കളാഴ്‌ച പരിഗണിക്കും



കോഴിക്കോട്‌ > എംഎസ്‌എഫ്‌ നേതാക്കാൾ ലൈംഗികാധിക്ഷേപം നടത്തിയെന്ന വനിതാ സംഘടനായ ഹരിതയുടെ മുൻനേതാക്കൾ നൽകിയ പരാതി തിങ്കളാഴ്‌ച പരിഗണിക്കുമെന്ന്‌ വനീതാകമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. ഇരു കക്ഷികളോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്‌. കേസന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നടക്കം പോരായ്‌മയുണ്ടായോ എന്നന്വേഷിക്കും. ജൂൺ 22ന് കോഴിക്കോട്ട്‌ ചേർന്ന എംഎസ്എഫ്‌ സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ്‌ പി കെ നവാസ് മോശമായി സംസാരിച്ചെന്നും വി എ വഹാബ് ഫോൺവഴി അശ്ലീലം പറഞ്ഞുവെന്നുമാണ്‌ പരാതി. Read on deshabhimani.com

Related News