ഭിന്നശേഷിക്കാർക്ക്‌ പ്രത്യേക കരുതല്‍ നൽകും: മന്ത്രി പി രാജീവ്



കൊച്ചി ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കരുതലാണ് സർക്കാർ നൽകുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. "ഉണർവ്‌ 2022' ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിമിതികളെ തരണംചെയ്ത്‌ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്‌ ഭിന്നശേഷിക്കാർ. അവരിലെ പ്രതിഭ കണ്ടെത്തി ഉയർന്ന തലത്തിലേക്ക് എത്തിക്കാനാണ്‌ സർക്കാർശ്രമമെന്നും മന്ത്രി പറഞ്ഞു. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് മന്ത്രി സമ്മാനം നൽകി. സമൂഹത്തിന്‌ മികച്ച സംഭാവന നൽകിയ ഭിന്നശേഷിക്കാരെ ആദരിച്ചു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. കലക്ടർ രേണു രാജ്, മേയർ എം അനിൽകുമാർ, ജില്ലാ വികസന കമീഷണർ ചേതൻകുമാർ മീണ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഷീബ ലാൽ, ടി കെ അഷ്‌റഫ്, ഡിഎഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറി ഷൈജു ദാസ്, സുശീല കുര്യച്ചൻ, രാജീവ് പള്ളുരുത്തി, കെ എം ജോർജ്, കെ എ നാസർ, രാജു ജോർജ്, പി വി എലിസബത്ത് ഷേർളി, കെ കെ ഉഷ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News