കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു



മലപ്പുറം > കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു. പുലർച്ചെ 4.15 ന് മന്ത്രി വി അബ്‌ദു റഹ്മാൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. 145 തീർത്ഥാടകരുമായാണ് ആദ്യ വിമാനം പുറപ്പെട്ടത്. എംപി എം കെ രാഘവൻ, എം പി അബ്ദു സമദ് സമദാനി, , ടി വി ഇബ്രാഹീം എംഎൽഎ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ ഉമർ ഫൈസി മുക്കം, അഡ്വ പി മൊയ്‌തീൻ കുട്ടി, മുഹമ്മദ് ഖാസിം കോയ, ഡോ ഐ പി അബ്‌ദു സലാം, സഫർ കയാൽ, പി ടി അക്‌ബർ, എക്‌സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ മുഹമ്മദലി, എയർപോർട്ട് ഡയറക്ടർ എസ് സുരേഷ്, ഹജ്ജ് സെൽ ഓഫീസർ കെ കെ മൊയ്‌തീൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് രണ്ട് വിമാനങ്ങളാണുള്ളത്. പുലർച്ചെ 4.25 ന് ഐഎക്‌സ് 3031 നമ്പർ വിമാനവും രാവിലെ 8.30ന് ഐഎക്സ് 3021നമ്പർ വിമാനവും പുറപ്പെടും. ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്‌ത്രീകളും രണ്ടാമത്തെ വിമാനത്തിൽ 77 പുരുഷന്മാരും 68 സ്‌ത്രീകളും പുറപ്പെട്ടു. Read on deshabhimani.com

Related News