ദേവസ്വംമന്ത്രി ഇടപെട്ടു; ഗുരുവായൂരിൽ ദേഹണ്ഡ ജോലിക്ക്‌ ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന പരസ്യം റദ്ദാക്കി

photo credit:Facebook/Guruvayoor Temple


ഗുരുവായൂർ > ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ പകർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം ദേവസ്വം റദ്ദാക്കി. പരസ്യം ശ്രദ്ധയിൽപ്പെട്ട ഉടനെ ദേവസ്വംമന്ത്രി കെ രാധാകൃഷ്‌ണ‌ൻ പരസ്യം ഒഴിവാക്കാൻ കർശന നിർദേശം നൽകുകയായിരുന്നു. കോവിഡ് സാഹചര്യത്തിൽ സർക്കാർ മാർഗനിർദേശങ്ങൾക്കനുസൃതമായി ഉത്സവ പരിപാടികൾ നടത്തുന്നതിനാൽ ഇത്തവണത്തെ പകർച്ച ഒഴിവാക്കി. ദേശപ്പകർച്ചക്ക് പകരം പകർച്ച കിറ്റുകളായി നൽകാനും ദേവസ്വം കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ചു. 480 രൂപ നിരക്കിൽ കിറ്റുകൾക്ക് ഓർഡർ നൽകും. ഓൺലൈനായി ചേർന്ന യോഗത്തിൽ ദേവസ്വം കമീഷണർ ബിജു പ്രഭാകർ, ഭരണസമിതി സ്ഥിരാംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി ദിനേശൻ നമ്പൂതിരിപ്പാട്, അഡ്‌മിനിസ്‌ട്രേറ്റർ കെ പി വിനയൻ, അഡ്വ. കെ വി മോഹനകൃഷ്ണൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News