അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു



കണ്ണൂര്‍> കണ്ണൂര്‍ അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനാണ് വെടിയേറ്റത്. അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയര്‍ഗണ്ണുകൊണ്ടാണ് വെടിവച്ചത്. നെഞ്ചിന് വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.   Read on deshabhimani.com

Related News