ജിഎസ്‌ടി വരുമാനം 60:40 അനുപാതത്തിൽ പങ്കുവയ്‌ക്കണം; കേന്ദ്രത്തോട്‌ കേരളം



ന്യൂഡൽഹി > ജിഎസ്‌ടി വരുമാനംപങ്കുവയ്ക്കൽ നിലവിലെ 50:50 അനുപാതത്തിൽനിന്ന്‌ സംസ്ഥാനങ്ങൾക്ക്‌ അനുകൂലമായി 60:40 അനുപാതത്തിലേക്ക്‌ മാറ്റണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ട് കേരളം. ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷത്തേക്കുകൂടി നീട്ടുക, സെസുകളുടെയും സർചാർജുകളുടെയും മറവിൽ സംസ്ഥാനങ്ങൾക്ക്‌ വിഹിതം നൽകാതെ കേന്ദ്രം അധികനികുതി സമാഹരിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ബജറ്റിന്‌ മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ എൻ ബാലഗോപാലാണ്‌ കേരളത്തിന്റെ  ആവശ്യങ്ങൾ മുന്നോട്ടുവച്ചത്‌. കേന്ദ്രത്തിനുമാത്രം നേട്ടമാകുന്ന സെസുകളും സർചാർജുകളും ഒഴിവാക്കുക, ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടുക എന്നീ ആവശ്യങ്ങളോട്‌ ബിജെപി ഭരണസംസ്ഥാനങ്ങളടക്കം അനുകൂലിച്ചു.  Read on deshabhimani.com

Related News