മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ കെ ഗോവിന്ദ് ഭരതന്‍ അന്തരിച്ചു



കൊച്ചി> കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ഗോവിന്ദ് കെ ഭരതൻ (84) അന്തരിച്ചു. സംസ്‌കാരം ഞായർ പകൽ ഒന്നിന്‌ പച്ചാളം ശ്‌മശാനത്തിൽ. കച്ചേരിപ്പടി ചിറ്റൂർ റോഡിൽ ചിത്രാവതിയിലാണ് താമസം. കണ്ണൂർ ചെറിയ ആറാട്ട് കുടുംബാംഗമാണ്. 1970ൽ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. ഭരണഘടന, സിവിൽ, സർവീസ് കേസുകൾ കൈകാര്യം ചെയ്‌തു. കേന്ദ്രസർക്കാരിന്റെ സീനിയർ സ്റ്റാൻഡിങ്‌ കോൺസലാണ്‌. ഇദ്ദേഹത്തി​ന്റെ കണ്ണുകൾ ദാനം ചെയ്‌തു. ഭാര്യ: ഇന്ദിര. മക്കള്‍: ഡോ. സായ് റാം ഭരതൻ (ഇഎൻടി സർജൻ, സ്‌പെഷ്യലിസ്‌റ്റ്‌ ഹോസ്പിറ്റൽ, എറണാകുളം), അഡ്വ. സായ് കൃഷ്ണൻ ഭരതൻ (സീനിയർ പാർട്‌ണർ, ട്രൈ ലീഗൽ, മുംബൈ), സായ് ശങ്കർ ഭരതൻ (ആർകിടെക്ട്‌, ബംഗളൂരു). മരുമക്കൾ: ഡോ. അരുണ (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം), അഡ്വ. ടെനസ് മാമ, മീര (ആർകിടെക്ട്‌). Read on deshabhimani.com

Related News