രാഷ്‌ട്രപതിക്ക്‌ ഡി ലിറ്റ്‌ ശുപാർശ ചെയ്‌തിരുന്നു; സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന്‌ ഗവർണർ



തിരുവനന്തപുരം > രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ വി.സിയോട് നിർദേശിച്ചിരുന്നതായി സ്ഥിരീകരിച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. ശുപാർശ  തള്ളിയപ്പോൾ വി.സിയെ വിളിച്ചതായും ഗവർണർ സ്ഥിരീകരിച്ചു. ശുപാർശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. കേരളയിൽ ബിരുദദാനം നടത്താൻ രാഷ്ട്രപതിയെ വിളിക്കാനാവശ്യപ്പെട്ടെന്നും ചടങ്ങിൽ രാഷ്ട്രപതിയെ ആദരിക്കാമെന്നുമുള്ള ശുപാർശ വെച്ചെന്ന് ഗവർണർ ആദ്യമായാണ് സമ്മതിക്കുന്നത്. ശുപാർശ  തള്ളിയപ്പോൾ വി.സിയെ വിളിച്ചു. സിൻഡിക്കേറ്റ്‌ വിളിക്കാനുള്ള നിർദ്ദേശം വി.സി നിരാകരിച്ചു. കണ്ണൂര്‍ വിസി നിയമനം നിയമ വിരുദ്ധമായിരുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. Read on deshabhimani.com

Related News