ചാൻസലർ സ്ഥാനം ഒഴിയില്ലെന്ന്‌ ഗവർണർ; പേഴ്‌സണൽ സ്‌റ്റാഫിനെ നിയമിച്ചത്‌ തന്റെ ഇഷ്‌ടപ്രകാരം



കൊച്ചി > സർവകലാശാല  ചാൻസലർ സ്ഥാനം ഒഴിയില്ലെന്നും നിയമപരമായി നേരിടാമെന്നും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. സർവകലാശാല ചാൻസലർമാരായ വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കാനുള്ള ഓർഡിനൻസ്‌ കാര്യം വാർത്താലേഖകർ ചോദിച്ചപ്പോഴാണ്‌ ഗവർണറുടെ മറുപടി. ചാൻസലർ പദവി സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല. കേരളപിറവി മുതലുള്ള കീഴ്‌വഴക്കമാണ്‌. ദേശീയധാരണ ഇക്കാര്യത്തിലുണ്ട്‌. - ഗവർണർ പറഞ്ഞു. പേഴ്‌സണൽ സ്‌റ്റാഫായി ആരെയൊക്കെ നിയമിക്കണമെന്ന്‌ തീരുമാനിക്കാൻ തനിക്ക്‌ അധികാരമുണ്ടെന്നും നിയമലംഘനമുണ്ടോ എന്നു മാത്രം നോക്കിയാൽ മതിയെന്നും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. പേഴ്‌സണൽ സ്‌റ്റാഫ്‌ ആരൊക്കെവേണമെന്ന്‌ തീരുമാനിക്കുന്നത്‌ ഞാനാണ്‌. നിങ്ങളെപോലെഒരു മുതിർന്ന മാധ്യമപ്രവർത്തകനെയാണു  നിയമിച്ചിട്ടുള്ളതെന്നും ഗവർണർ കൊച്ചിയിൽ വാർത്താലേഖകരോടു പറഞ്ഞു. Read on deshabhimani.com

Related News