സർക്കാർ കൈ പിടിച്ചു ; അവർ പറന്നു... അതിരില്ലാത്ത ആകാശത്തിലേക്ക്‌

എം സി നീതു


തിരുവനന്തപുരം രണ്ടുമാസം മുമ്പുവരെ ഈരാറ്റുപേട്ടക്കാരി എം സി നീതു തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്നു. സൊമാറ്റോ ഭക്ഷണവിതരണക്കാരിയായി. സിവിൽ സർവീസ്‌ സ്വപ്‌നവുമായി എത്തി പഠനവും ജോലിയും ഒന്നിച്ചുകൊണ്ടുപോകുകയായിരുന്ന മിടുമിടുക്കി. വിദേശപഠനത്തിന്‌ പട്ടികജാതി വികസന വകുപ്പ്‌ നൽകിയ  സ്‌കോളർഷിപ്പിൽ അവൾ വിദേശത്തേക്ക്‌ പറന്നു. ലണ്ടനിലെ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ എംബിഎ വിദ്യാർഥിനിയാണിപ്പോൾ. നിലമ്പൂരിൽനിന്ന്‌ നിധിൻ, കൂത്താട്ടുകുളത്തുനിന്ന്‌ അലീന... സർക്കാർ സ്‌കോളർഷിപ്പോടെ വിദേശത്തേക്കുപോയവരിൽ ചിലർമാത്രം. 55 ശതമാനം മാർക്കും ഇന്ത്യയിൽ ഇല്ലാത്ത കോഴ്‌സും സർവകലാശാല റാങ്കിങ്ങിൽ അഞ്ഞൂറിനകത്തുള്ള സ്ഥാപനവുമാണെങ്കിൽ പഠിക്കാൻ സ്‌കോളർഷിപ് ലഭിക്കും. പിജി കോഴ്‌സുകൾക്കും ഗവേഷണ കോഴ്‌സുകൾക്കുമാണ്‌ സ്‌കോളർഷിപ്. ആറുവർഷത്തിനിടെ സ്‌കോളർഷിപ് നേടിയവരിൽ 331 പട്ടികജാതിക്കാരും 31 പട്ടികവർഗക്കാരും 108 പിന്നാക്ക വിഭാഗക്കാരുമുണ്ട്‌. കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണ്‌ ഇവരിൽ 80 ശതമാനവും വിദേശത്തേക്ക്‌ പറന്നത്‌. ഓരോ വിദ്യാർഥിക്കും 25 ലക്ഷം രൂപവരെ വിദേശപഠനത്തിന്‌ ഗ്രാന്റായി പട്ടികജാതി പട്ടികവർഗ വികസനവകുപ്പ്‌ നൽകും. മറ്റ്‌ പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കായി വകുപ്പ്‌ 10 ലക്ഷം രൂപവരെയും നൽകുന്നുണ്ട്‌. സർവകലാശാലയിൽ പ്രവേശനം നേടി ക്ലാസ്‌ തുടങ്ങിയെന്ന അറിയിപ്പ്‌ വകുപ്പിൽ ലഭിക്കുമ്പോൾ അക്കൗണ്ടിൽ പണം റെഡി. Read on deshabhimani.com

Related News