ഗുഡ്‌സ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ തുടങ്ങി



ആലപ്പുഴ> കേരള സ്‌റ്റേറ്റ്‌ ഗുഡ്‌സ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം സ. ഷണ്മുഖൻ നഗറിൽ (എൻജിഒ യൂണിയൻ ഹാൾ) ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ടി കെ രാജൻ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾക്ക്‌ തുടക്കമായത്‌. പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ടി കെ രാജൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ്‌ സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദബാബു, സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ എന്നിവർ സംസാരിച്ചു. രക്തസാക്ഷി പ്രമേയം പരാണ്ടി മനോജും  അനുശോചന പ്രമേയം പി ആർ ജയപ്രകാശും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എച്ച്‌ സലാം എംഎൽഎ  സ്വാഗതം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ഇബ്രാഹിം കുട്ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ   സുന്ദരം പിള്ള കണക്കും അവതരിപ്പിച്ചു. പ്രസിഡന്റും വൈസ്‌ പ്രസിഡന്റുമാരും അടങ്ങുന്ന പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നീയന്ത്രിക്കുന്നത്‌. സ്റ്റിയറിങ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും ഉൾപ്പെടുന്നു. മറ്റ്‌ സബ്‌ കമ്മിറ്റികൾ: രജിസ്‌ട്രേഷൻ–-വി എസ്‌ ശ്രീകാന്ത്‌ (കൺവീനർ), വി കെ തങ്കപ്പൻ, എം കെ ശശിധരൻ, എം മനോജ്‌, വി ശശി. മിനിറ്റ്‌സ്‌: ബി ഹരികുമാർ (കൺവീനർ), കെ ഗോവിന്ദൻകുട്ടി, കെ എം ബാബു, ടി അശോകൻ. പ്രമേയം: പരാണ്ടി മനോജ്‌  (കൺവീനർ), പി ഹംസക്കുട്ടി, പി ആർ ജയപ്രകാശ്‌, ടി ജി പ്രസന്നൻ, എ പ്രേമരാജൻ. ക്രഡൻഷ്യൽ: പി എസ്‌ ജയചന്ദ്രൻ (കൺവീനർ), വി ദിവാകരൻ, എ വി ബൈജു, സി പി മുഹമ്മദാലി, എ അൻഫാർ, പെരുന്താന്നി രാജു, ടി അനിൽകുമാർ. സമ്മേളനം ഞായറാഴ്ചയും തുടരും. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക്‌ ജനറൽ സെക്രട്ടറി മറുപടി പറയും. തുടർന്ന്‌ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. Read on deshabhimani.com

Related News