ആലുവയിൽ ചരക്ക്‌ ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസ്സപ്പെട്ടു



കൊച്ചി> ആലുവയിൽ സിമൻറുമായെത്തിയ ചരക്കുട്രെയിൻ പാളംതെറ്റി ഗതാഗതം തടസപ്പെട്ടു. രാത്രി 11.15ന്‌ ആണ്‌ പാളം തെറ്റിയത്‌. രാവിലെ ഒരു വരി ഗതാഗതം സാധ്യമാക്കിയിട്ടുണ്ട്‌. എട്ടുമണിയോടെ ഗതാഗതം പൂർണമായി പുനഃസ്‌ഥാപിക്കാമെന്നാണ്‌ പ്രതീക്ഷ   കൊല്ലത്തേക്ക്‌ പോകുകയായിരുന്ന ട്രെയിനിന്റെ അവസാനത്തെ ബോഗി പാളത്തിൽനിന്ന്‌ തെന്നിമാറുകയായിരുന്നു. ആലുവ റെയിൽവേ പാലം പിന്നിട്ടശേഷം  ട്രാക്ക്‌ മാറുന്നതിനിടെയാണ്‌ അപകടം. ആളപായമില്ല.    തിരുവനന്തപുരം ‐ തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ്‌ തടസപ്പെട്ടത്‌. ബനസ്‌വാടി‐ഹംസപാർ എക്‌സ്‌പ്രസ്‌, ഗുരുവായൂർ ഇൻറർസിറ്റി, കാരക്കെൽ എക്‌സ്‌പ്രസ്‌, നിസാമുദ്ദീൻ രാജധാനി, തിരുവനന്തപുരം എക്‌സ്‌പ്രസ്‌ ട്രെയിനുകൾ വിവിധയിടങ്ങളിൽ പിടിച്ചിട്ടിരിക്കയാണ്‌.  Read on deshabhimani.com

Related News