കണ്ണൂർ വിമാനത്താവളത്തിൽ 1.42 കോടിയുടെ സ്വർണം പിടിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം


കണ്ണൂർ> കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.42 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്‌ച രാവിലെ ഷാർജയിൽ നിന്നുള്ള ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ മാഹി പള്ളൂരിലെ മുഹമ്മദ് ഷാൻ, ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് വളയം സ്വദേശി ആഷിഫ് കല്ലിൽ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വർണം പോളിത്തീൻ കവറിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. രണ്ടുപേരെയും അറസ്റ്റുചെയ്‌ത് ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസി. കമീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, കെ പി സേതുമാധവൻ, ജ്യോതിലക്ഷ്‌മി, ഇൻസ്‌പെ‌ക്‌‌ടർമാരായ കൂവൻ പ്രകാശൻ, ജുബർഖാൻ, സന്ദീപ് കുമാർ, ദീപക്, രാംലാൽ എന്നിവരാണ്‌ പരിശോധന നടത്തിയത്‌. Read on deshabhimani.com

Related News