കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽനിന്ന് സ്വർണം പിടിച്ചു



കണ്ണൂർ> കണ്ണൂർഅന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽനിന്ന് പൊലീസ് സ്വർണം പിടികൂടി. ശനി പുലർച്ചെ നാലോടെയാണ്  ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കൂത്തുപറമ്പ് നരവൂർ സ്വദേശി നഹീം അഹമ്മദിൽനിന്ന്‌ എയർപോർട്ട് പൊലീസ് ഇൻസ്‌പെക്ടർ എ  കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം 37 ലക്ഷം രൂപ വിലയുള്ള  728 ഗ്രാം സ്വർണം പിടികൂടിയത്. ടെർമിനൽ കെട്ടിടത്തിന്റെ പുറത്ത് സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നഹീം അഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച വിവരം ലഭിച്ചത്. സ്വർണം വേർതിരിച്ച്‌ തുക കണക്കാക്കിയശേഷം ഇയാളെ  ജാമ്യത്തിൽ വിട്ടു. സ്വർണം കോടതിയിൽ ഹാജരാക്കും. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആദ്യമായാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽനിന്ന് പൊലീസ് സ്വർണം പിടികൂടുന്നത്. Read on deshabhimani.com

Related News