സ്വർണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കുമോയെന്ന്‌ എൻഐഎ കോടതി; കേസ്‌ ഡയറി ഹാജരാക്കി



കൊച്ചി> സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്ന്‌  എൻഐഎ കോടതി. നികുതി വെട്ടിപ്പിൽ എങ്ങനെ യുഎപിഎ വരുമെന്നും കോടതി ചോദിച്ചു. കേസ്‌ ഡയറി എൻഐഎ സംഘം  കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി സി രാധാകൃഷ്‌ണ പിള്ളയാണ്‌ കേസ്‌ ഡയറി ഹാജരാക്കിയത്‌. 20 തവണയായി 200 കിലോ സ്വർണമാണ് കടത്തിയതെന്ന് എൻഐഎക്ക്‌ വേണ്ടി അസി. സോളിസിറ്റർ ജനറൽ  വിജയകുമാർ പറഞ്ഞു. ഒരാൾ ഒരു തവണ സ്വർണം കടത്തുന്നത് പോലെയല്ല തുടർച്ചയായ കടത്തലെന്ന് അദ്ദേഹം കോടതിയിൽ അദ്ദേഹം വ്യക്തമാക്കി. സ്വപ്‌നയുടെ ജാമ്യ ഹർജി പരിഗണിച്ച കോടതി മറ്റന്നാൾ പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. കേസ്‌ നികുതിവെട്ടിപ്പ്‌ മാത്രമാണെന്നും യുഎപിഎ നിലനിൽക്കില്ലെന്നും സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം കേസിലെ പ്രധാന പ്രതിയായ കെ ടി റമീസിനെ വീണ്ടും മൂന്ന്‌ ദിവസത്തേക്ക്‌ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു.   Read on deshabhimani.com

Related News