സ്വപ്‌നയുടെ നിയമനം: അറിഞ്ഞത് വിവാദങ്ങള്‍ ഉണ്ടായ ഘട്ടത്തില്‍; ഇത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്: മുഖ്യമന്ത്രി



തിരുവനന്തപുരം > സ്വപ്‌ന സുരേഷിന്റെ നിയമനം സംബന്ധിച്ച വിവരം അറിയുന്നത് ഈ വിവരങ്ങളാകെ പുറത്തുവന്നതിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു നിയമനത്തിന് സാധാരണ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമായി വരുന്നില്ല എന്നതാണ് അതിന് കാരണം.അതിനാല്‍ തന്നെ അത്തരമൊരു നിയമനം നടന്നു എന്ന്   അറിഞ്ഞത് വിവാദങ്ങള്‍ ഉണ്ടായ ഘട്ടത്തിലാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. 'ഇവിടെ ആ മൊഴിയില്‍ കാര്യങ്ങള്‍ വ്യക്തമാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ അറിയുമെന്ന് ഉറപ്പിച്ച് പറയുകയല്ല ചെയ്തത്. എന്നോട് പറയും എന്നിവരോട് പറഞ്ഞിരുന്നു എന്നാണ് അതില്‍ പറയുന്നത്. ആ ഭാഗം കാണാതിരിക്കരുത്. അതിന്റെ ഭാഗമായി അവര്‍ അത്തരത്തില്‍ ധരിച്ചിട്ടുണ്ടാകാം. ഞാന്‍ അത് അറിയുന്ന കാര്യമല്ല'; മുഖ്യമന്ത്രി വിശദീകരിച്ചു.   Read on deshabhimani.com

Related News