സ്വർണക്കടത്ത്: നെടുമ്പാശേരിയിൽ എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ



നെടുമ്പാശേരി > അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് വിഭാഗം പിടികൂടി. ബഹ്‌റൈൻ - കോഴിക്കോട് - കൊച്ചി വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാരൻ വയനാട് സ്വദേശി ഷാഫിയാണ് അറസ്‌റ്റിലായത്. ഇയാളിൽനിന്ന്‌ 1487 ഗ്രാം സ്വർണമിശ്രിതം പിടിച്ചെടുത്തു. ഇതിന് 70 ലക്ഷത്തോളം വില വരും. കൈകളിൽ സ്വർണം ചുറ്റി ഷർട്ടിന്റെ കൈ താഴേക്ക്‌ ഇറക്കിയിട്ട്‌  ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാനായിരുന്നു ശ്രമം.   Read on deshabhimani.com

Related News