കരിപ്പൂരിൽ യാത്രക്കാരനിൽനിന്നും വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടിച്ചു



മലപ്പുറം> ഒമാനില്‍  നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നും 1072  ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തു.  കോഴിക്കോട്  ഈങ്ങാപുഴ  സ്വദേശി കരീം (48) ആണ് പിടിയിലായത്. സ്വർണമിശ്രിതം 4  കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍   ഒളിപ്പിച്ച് കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം  വിമാനത്താവളത്തിന്‌  പുറത്തിറങ്ങിയ കരീമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത്  ദാസ് IPS ന് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തില്‍  പോലീസ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിന് ശേഷം ആശുപത്രിയിലെത്തിച്ച്  പരിശോധന നടത്തിയപ്പോഴാണ് 4  കാപ്സ്യൂളുകള്‍ കണ്ടെത്തിയത്. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ്  പിടികൂടുന്ന 20-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. Read on deshabhimani.com

Related News