സ്വർണക്കടത്ത്‌ കേസിൽ കെ ടി റമീസിന്‌ ജാമ്യം; പുറത്തിറങ്ങാനാകില്ല



കൊച്ചി > തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ കെ ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, സ്വർണക്കടത്തിൽ എന്‍ഐഎ കേസില്‍ റിമാന്‍ഡില്‍ തുടരുന്നതിനാല്‍ ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല. കസ്റ്റംസ് കേസുകളിൽ 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് വ്യവസ്ഥ. ഇത് പരിഗണിച്ചാണ് കോടതി റമീസിന് ജാമ്യം നൽകിയതെന്നാണ് വിവരം. മുസ്ലീംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും ചാക്കീരി അഹമ്മദ്‌ കുട്ടിയുടെ കൊച്ചു മകനുമാണ്‌ റമീസ്‌. രാജ്യത്തിനകത്തും പുറത്തും റമീസിനുപിന്നിൽ വൻ സംഘമുണ്ട്‌. Read on deshabhimani.com

Related News