കരിപ്പൂരിൽ സ്വർണവേട്ട: എമർജൻസി ലൈറ്റിനുള്ളിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ സ്വർണം പിടികൂടി



കരിപ്പൂർ> കരിപ്പൂരിൽ വേണ്ടും സ്വർണവേട്ട. ഞായറാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളം വഴി എമർജൻസി ലൈറ്റിനുള്ളിൽവച്ച് ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. റിയാദിൽ നിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട്‌ കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാർ അബ്ദുൽ റമീസിൽ (30) നിന്നുമാണ് ഈ സ്വർണം പിടികൂടിയത്. റമീസ് കൊണ്ടുവന്ന ബാഗേജ് എക്സ്റേ പരിശോധനയിൽ സംശയകരമായി കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. ഇതോടെയാണ് ബാഗിലെ എമർജൻസി ലൈറ്റിന് സംശയകരമായി തോന്നിയത്. ബാഗേജ് പൊട്ടിച്ചു വിശദമായി പരിശോധിച്ചപ്പോഴാണ് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പുകൊണ്ടു പൊതിഞ്ഞ സ്വർണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകൾ ലഭിച്ചത്. എമർജൻസി ലൈറ്റ് റിയാദിലുള്ള ഒരു വ്യക്തി കൊടുത്തു വിട്ടതാണെന്നാണ് റമീസ് വ്യക്തമാക്കിയത്. Read on deshabhimani.com

Related News